ജഡ്ജിമാർക്കും കനത്ത സുരക്ഷ; രാജ്യമെങ്ങും ജാഗ്രത

അയോധ്യ കേസിൽ ചരിത്ര വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അടക്കം അഞ്ച് ജഡ്ജിമാർക്കും കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ജഡ്ജിമാരുടെ വസതികളിലും സുരക്ഷ ശക്തമാക്കി. വിധി പ്രസ്താവിക്കുന്നതിനു മുൻപ് തന്നെ പൊതു പരിപാടികൾ റദ്ധാക്കിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തല സുരക്ഷ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്. ജമ്മു കശ്മീരിൽ നിരോധനഞ്ജ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന രാജസ്ഥാനിലെ അജ്മീറിൽ ഇന്റർനെറ്റ്‌ സംവിധാങ്ങൾ നാളെ രാവിലെ വരെ സസ്‌പെൻഡ് ചെയ്തു... മുംബൈയിലും  നാളെ 11 മണി വരെ നിരോധനാജ്ഞയാണ്. 

കർണാടകയിൽ കനത്തസുരക്ഷയാണ്  പോലീസ് ഒരുക്കിയിട്ടുള്ളത്. ബെംഗളൂരു നഗരത്തിൽ പോലീസിന് പുറമെ സി ആർ പി എഫ്,  ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.