മരിച്ചവർ വരുമെന്ന പ്രതീക്ഷ; കൗമാരക്കാരുടെ മൃതദേഹങ്ങൾ ഉപ്പിലിട്ട് വച്ചു; അന്വേഷണം

മുങ്ങിമരിച്ച കൗമാരക്കാർ ജിവിത്തത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മൃതദേഹങ്ങൾ ഒപ്പിലിട്ടു സൂക്ഷിച്ചു. മഹാരാഷ്ട്രയിലെ ജാൽഗണിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മുറിയിലാണ് ഇത് സൂക്ഷിച്ചത്.

മൃതദേഹങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കാൻ ഒരു ക്വിന്റൽ ഉപ്പാണ് ഉപയോഗിച്ചതെന്നാണ് വാർത്തകളിലൂടെ പ്രചരിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ സംഭവം സത്യമാണെന്ന് തെളിഞ്ഞു. ആശുപത്രി അധികാരികളോട് വീശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരിച്ചവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. 

ജാൽഗണിലെ മാസ്റ്റർ കോളനി നിവാസികളായ രണ്ട് കുട്ടികളാണ് വെള്ളിയാഴ്ച വൈകിട്ട് മുങ്ങി മരിച്ചത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയോ പോസ്റ്റുമോർട്ടം നടത്തുകയോ ചെയ്തിട്ടില്ല. എന്നാൽ ഇവരിടെ അന്ത്യകർമങ്ങൾ വീട്ടുകാർ‌ നടത്തി.