മഹാരാഷ്ട്ര തീരത്ത് ആയുധം നിറച്ച ബോട്ട്; ബോട്ട് ഒമാനില്‍ നിന്നെന്ന് സൂചന

മഹാരാഷ്ട്ര തീരത്ത് ആയുധം നിറച്ച ബോട്ട് കണ്ടെത്തി. റായ്ഗഡിലെ ഹരിഹരേശ്വര്‍ കടല്‍തീരത്താണ് ബോട്ട് കണ്ടത്. ഓസ്ട്രേലിയന്‍ നിര്‍മിത ബോട്ടെന്ന് സൂചന. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മഹാരാഷ്ട്ര തീരത്ത് സുരക്ഷ ശക്തിപ്പെടുത്തി. ബോട്ട് ഒമാനില്‍ നിന്നെന്ന് സൂചന. ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തതയ്ക്ക് ശ്രമിക്കുന്നതായി മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ അറിയിച്ചു. എന്‍.ഐ.എ സംഘം റായ്ഗഡിലെത്തും. കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മൂന്ന് എ.കെ 47 തോക്കുകള്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തു.ഓസ്ട്രേലിയന്‍ പൗരന്റെ ഉടമസ്ഥതയിലുളള ബോട്ടെന്നും ഫഡ്നാവിസ്. വിഡിയോ റിപ്പോർട്ട് കാണാം.