ദേശീയ പതാക ഉയർത്തുന്നതിനിടെ മേൽക്കൂരയിൽ നിന്ന് വീണ് 65–കാരൻ മരിച്ചു; ദാരുണം

മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ 65–കാരൻ കാൽവഴുതി വീണ് മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ദേശീയ പതാക ഉയർത്തുന്നതിന് ഇടയാണ് മേൽക്കൂരയിൽ നിന്ന് ലക്ഷ്മൺ ഷിൻഡെ കാൽവഴുതി താഴേക്ക് വീണത്. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഇന്നലെ രാവിലെയാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണിനെ ഉടന്‍ തന്നെ ജവഹറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കേയാണ് മരണമെന്ന് പൊലീസ് പറയുന്നു. അപകട മരണം എന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.