ലാലുവിന്‍റെ മുസ്‍ലിം– യാദവ വോട്ട് പൊളിക്കാന്‍ ബിജെപി

yadhav
SHARE

ബിഹാറിൽ ജാതി രാഷ്ട്രീയം കത്തിക്കാൻ ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവനയെ മുറുകെ പിടിച്ചു ബി ജെ പി .  ലാലുവിന്റെ അക്കൗണ്ടിലുള്ള യാദവ- മുസ്ലിം വോട്ടുകളിലെ ഭിന്നിപ്പാണ് ബി ജെ പി ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തി നീങ്ങിയ ഇന്ത്യ സഖ്യത്തിന് ലാലുവിന്റെ പരാമർശം ക്ഷീണമാകുമോ എന്ന ആശങ്കയുണ്ട്.

ബിഹാറിൻ്റെ തലസ്ഥാനമായ പട്ന  നഗരത്തിൽ സാധാരണക്കാർ അവരുടെ ജീവിതത്തിന് വേണ്ടിയുള്ള ഓട്ടത്തിലാണ്.  വഴിയോരം തൊഴിലിടമാക്കിയവർ', ചൂടിനെ അകറ്റാൻ പഴങ്ങൾ വിൽക്കുന്നവർ . പക്ഷെ ഇവരുടെ ജാതിയും മതവും  ബിഹാർ തിരഞ്ഞെടുപ്പിനേ ചൂട് പിടിപ്പിക്കുകയാണ്.  മുസ്ലീങ്ങൾക്ക് സമ്പൂർണ്ണ സംവരണം എന്ന പ്രസ്താവനയിൽ ലാലു പ്രസാദ് വ്യക്തത വരുത്തിയെങ്കിലും അതിനെ കൈവിടാൻ ബി ജെ പി ഒരുക്കമല്ല. ലാലുവിന്റെ പ്രസ്താവന ആയുധമാക്കി ഭൂരിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ്  ലക്ഷ്യം . ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുസ്ലീങ്ങൾക്ക് വേണ്ടി എന്തു ചെയ്തുവെന്ന്  ബിജെപി വക്താവ് ഡാനിഷ് ഇക്ബാൽ

. ലാലുവിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ബിജെപി പ്രചാരണം കൊടുക്കുന്നതെന്ന് ആർജെ  വക്താവ് ശക്തി സിംഗ് യാദവ് മനോരമ  ന്യൂസിനോട് പറഞ്ഞു . സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരുടെ സംവരണമാണ് പാർട്ടി തലവൻ ഉദ്ദേശിച്ചതെന്ന് ആർജെഡി പ്രതിരോധം തീർക്കുകയാണ് 

ലാലുവിന്റെ പ്രസ്താവനയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും വ്യാപകമായ കടുത്ത വിയോജിപ്പുണ്ട്

MORE IN INDIA
SHOW MORE