‘മോദി ജീ, പേടിച്ചു പോയോ?’; മോദിക്ക് രാഹുലിന്‍റെ മറുപടി

modi-and-rahul
SHARE

 അംബാനിയും അദാനിയുമായി താൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ മറുപടിയുമായി രാഹുൽ ഗാന്ധി . മോദിജീ താങ്കള്‍ കുറച്ച് പേടിച്ചു പോയോ എന്നാണ് മോദിയോട് രാഹുല്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വിഡിയോയില്‍ ചോദിച്ചത്.

മോദി ഇതാദ്യമായാണ് പരസ്യമായി അംബാനിയെന്നും അദാനിയെന്നും ഉച്ചരിക്കുന്നത് തന്നെ. ടെംപോയില്‍ പൈസ കൊടുക്കുമെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്നും രാഹുല്‍ ഗാന്ധി മോദിയോട് ചോദിക്കുന്നു. അദാനിയും അംബാനിയും പണം തന്നെങ്കില്‍ ഇ ഡിയേയും സി ബി ഐയേയും അങ്ങോട്ട് വിട്ട് അന്വേഷണം നടത്താനും സമയം വൈകികരുതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇ ഡിയെയും സി ബി ഐയെയും അങ്ങോട്ടേക്കയക്കാൻ എന്താണ് പ്രയാസമെന്നും രാഹുൽ ചോദിച്ചു.

വൻകിട വ്യവസായികള്‍ക്ക് മോദി സർക്കാർ എത്ര പണം കൊടുത്തോ അത്രയും പണം രാജ്യത്തെ പാവപ്പെട്ടവർക്ക് ഇന്ത്യ മുന്നണി അധികാരത്തിലേറിയാൻ കൊടുക്കുമെന്നും രാഹുൽ വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ മഹാലക്ഷമി യോജന, ആദ്യ ജോലി ഉറപ്പ് യോജന എന്നീ പദ്ധതികളിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

Rahul Gandhi's response to PM Modi over his 'Adani-Ambani' comment

MORE IN INDIA
SHOW MORE