എയർപോർട്ടിനെ വെല്ലുന്ന വാരണാസി റയിൽവെ സ്റ്റേഷൻ; അമ്പരപ്പിക്കുന്ന ചിത്രങ്ങൾ

ഇതൊരു റയിൽവെ സ്റ്റേഷനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാകും എന്നാണ് സൈബർ ലോകത്തെ കുറിപ്പുകളും കമന്റുകളും. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ മാന്‍ഡുവദി റയില്‍വെ സ്റ്റേഷന്റെ ചിത്രങ്ങളാണ് ദിവസങ്ങളായി ചർച്ചയാകുന്നത്. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തിയാണ് എയർപോർട്ടിന് സമാനമായി റയിൽവെ സ്റ്റേഷൻ നവീകരിച്ചത്. 

ശീതീകരിച്ച വിശ്രമമുറികളും സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ ബെഞ്ചുകളും എല്‍ഇഡി ലൈറ്റുകളും ജലധാരയന്ത്രങ്ങളുമൊക്കെയായി യാത്രക്കാരന് അന്താരാഷ്ട്രനിലവാരം ഇൗ റയിൽവെ സ്റ്റേഷൻ ഉറപ്പുതരുന്നു. എല്‍ഇഡി ലൈറ്റ് കൊണ്ട് തിളങ്ങുന്ന വൃത്തിയുള്ള പ്ലാറ്റ്ഫോമുകളും ഇൗ റയില്‍വേ സ്റ്റേഷന്റെ പ്രത്യേകതയാണ്. എട്ട് പ്ലാറ്റ്ഫോമുകളാണ് ഇൗ സ്റ്റേഷനുള്ളത്. മാന്‍ഡുവദി റയില്‍വെ സ്റ്റേഷന്റെ പേര് ബനാറസ് സ്റ്റേഷന്‍ എന്നാക്കി മാറ്റാന്‍ കേന്ദ്രസർക്കാർ ആലോചിക്കുന്നതായും സൂചനകളുണ്ട്.