രാജസ്ഥാനില്‍ 10 സീറ്റ് നേടും; പ്രതീക്ഷയില്‍ ഇന്ത്യ മുന്നണി

india-alliance-file-2403
SHARE

രാജസ്ഥാനിലെ ഒരു ദശാബ്ദത്തിന്റ ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ മുന്നണി.  25 സീറ്റിലും വോട്ടെടുപ്പ് പൂര്‍ത്തിയായ സംസ്ഥാനത്ത്  ഇത്തവണ രണ്ടക്കം നേടുമെന്നാണ് അവകാശവാദം.  നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍  ആത്മവിശ്വാസകുറവ്  ബിജെപി ക്യാംമ്പില്‍ പ്രകടമാണ് . കഴിഞ്ഞ പത്ത് വർഷമായി എൻഡിഎക്കൊപ്പമാണ്  രാജസ്ഥാനിലെ  25 സീറ്റുകളും. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍  ഇത്തവണ    കുറഞ്ഞത് 10 സീറ്റ്  എന്നതാണ് ഇന്ത്യമുന്നണിയുടെ അവകാശവാദം.  കഴിഞ്ഞ ഡിസംബറിൽ അശോക് ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലെത്തിയങ്കിലും  ജാതി സമുദായങ്ങളുടെ അതൃപ്തി, പാർട്ടിക്കുള്ളിലെ തർക്കം, കൂറുമാറ്റങ്ങൾ, താഴെ തട്ടിൽ എത്താത്ത  വികസന ചർച്ചകൾ, അഗ്നിപഥ്, കർഷക പ്രതിഷേധം, എന്നിവ ബിജെപിക്ക് ലോക്സഭ പോരാട്ടത്തില്‍ തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തില്‍.  ചുരു, നാഗോർ, കോട്ട, ജുന്‍ജുനു, സിക്കാര്‍, ബാര്‍മര്‍ തുടങ്ങിയ സീറ്റുകളാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്.  ചുരുവിൽ ബിജെപി വിട്ടെത്തി കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ കസ്വാനും ബിജെപിയുടെ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയയും തമ്മിലുള്ള മത്സരം അവസാനഘട്ടത്തിൽ ജാട്ട് - രജപുത്ര പോരാട്ടമായി മാറിയത് അനുകൂലമായി എന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍.  കോട്ടയില്‍ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഹാട്രിക് പ്രതീക്ഷ തകരുമെന്നും  ഇന്ത്യ സഖ്യം . വസുന്ധര രാജെയുടെ അനുയായിരുന്ന പ്രഹ്ലാദ് ഗുഞ്ചാലിനെയാണ് കോണ്‍ഗ്രസ് എതിരാളിയാക്കിയിരിന്നത് . ബിജെപി പ്രചാരണത്തില്‍  വസുന്ധര രാജെയുടെ അഭാവം ഗുഞ്ചാലിനുള്ള പരോക്ഷ പിന്തുണയായി വിലയിരുത്തപ്പെടുന്നു. വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാമില്ലാതെയാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

നാഗോറില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി സ്ഥാനാര്‍ഥിയായ ജ്യോതി മിർധയെ  രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി  നേതാവ്  ഹനുമാൻ ബെനിവാള്‍  ഇരട്ടി വോട്ടിന് പരാജയപ്പെടുത്തുമെന്നാണ് പ്രതിപക്ഷ വിശ്വാസം.  ജാട്ട് ആധിപത്യമുള്ള ജുൻജുനു തിരിച്ച് പിടിക്കാന്‍1 996 മുതൽ 2009 വരെ തുടർച്ചയായി വിജയിച്ച സിസ് റാമിൻ്റെ മകൻ ബ്രിജേന്ദ്ര സിങിനെ  കോൺഗ്രസ് സ്ഥാനാർത്ഥിയാക്കയതും ഫലം കാണുമെന്ന് ഇന്ത്യ സഖ്യം.  സിക്കാറില്‍ ഇന്ത്യ സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎമ്മിൻ്റെ അമ്രാ റാം   കര്‍ഷകരുടെയും സാധാരണക്കാരുടെയും വല്ിയ പിന്തുണയുള്ള നേതാവാണ്  . ഇതിനൊപ്പം  കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയുടെ തട്ടകമായതിനാല്‍ ലഭിക്കുന്ന വോട്ടുകള്‍ കൂടി വരുമ്പോള്‍  വന്‍ വിജയം പ്രതീക്ഷിക്കുന്നു.  ഇതിന് പുറമെ ദൗസ, ജോധ്പൂർ, ബൻസ്വാര സീറ്റുകളിലും ഇന്ത്യ മുന്നണി പ്രതീക്ഷവക്കുന്നു. ബന്‍സ്വാരയിലെ അനുകൂല തരംഗത്തില്‍ ഭയപ്പെട്ടാണ്  മണ്ഡലത്തിലെത്തി  പ്രധാനമന്ത്രി മോദിവിദ്വേഷപ്രസംദം നടത്തിയതെന്നും ഇന്ത്യ നേതാക്കള്‍ വിമര്‍ശിച്ചു

India alliance says they will win 10 seats in Rajasthan

MORE IN INDIA
SHOW MORE