ടയർ പൊട്ടിത്തെറിച്ചു; ദുബായ് വിമാനം സാഹസികമായി നിലത്തിറക്കി: വിഡിയോ

ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനമാണ് ജയ്പൂർ എയർപോർട്ടിൽ സുരക്ഷിതമായി ലാന്റ് ചെയ്തത് 189 യാത്രക്കാരും രക്ഷപെട്ടു.  വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകരാർ സംഭവിച്ചത്.

സംശയം തോന്നിയ പൈലറ്റുമാർ എയർട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇവരുടെ നിർദേശമനുസരിച്ച്  വിമാനം ജയ്പൂർ എയർപോർട്ടിൽ നിലത്തിറിക്കുകയായിരുന്നു. ദുബായിൽ നിന്നും ജയ്പൂരിലേക്ക് വരികയായിരുന്ന വിമാനത്തിനാണ് തകരാര്‍  സംഭവിച്ചത്. 

നിലത്തിറക്കിയ ശേഷം വിമാനത്തിന്റെ തകരാർ പരിശോധിച്ചു. വിമാനത്തിന്റെ മുന്നിലുള്ള ടയർ കത്തിപ്പടരുകയായിരുന്നു. വിമാനം നിലത്തിറക്കിയ ഉടൻ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സ്പൈസ് ജെറ്റിന്റെ എസ് ജി 58 വിമാനം നിലത്തിറക്കിയത്. ഇതാദ്യമായല്ല സ്പൈസ് ജെറ്റ് വിമാനത്തിന് തകരാർ സംഭവിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ കാരണത്താൽ വിമാനം ചൈന്നൈ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.

.