നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി; തകര്‍ന്നനിലയിൽ

പ്രതീകാത്മക ചിത്രം.

നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടേ 22 പേരുമായി യാത്ര ചെയ്യവേ കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ ലാക്കന്‍ നദിക്ക് സമീപം വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ അധികൃതരെ അറിയിച്ചു.  അപകടസ്ഥലത്തേക്ക് ഇതുവരെ രക്ഷാദൗത്യ സംഘത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഞ്ഞ് വീഴ്ച കാരണം ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ച് സൈന്യം മടങ്ങി. 

പൊഖാറയില്‍ നിന്ന് രാവിലെ 9.55ന് ജോംസോമിലേക്ക് പോയ 'താര എയര്‍' വിമാനം 10.30ഓടെയാണ് കാണാതായത്. ഒരുകുടുംബത്തില്‍ നിന്നുള്ള മുംബൈ സ്വദേശികളാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. രണ്ട് പേര്‍ ജര്‍മന്‍ പൗരന്മാരും ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളുമാണ്.