അസംസ്കൃത എണ്ണ വില വർദ്ധന; വിമാനയാത്രാനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കും

അസംസ്കൃത എണ്ണ വില കൂടിയതിനെ തുടര്‍ന്ന് വിമാനയാത്രാനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കും.  അടുത്ത മാസത്തോടെ നിരക്കുകള്‍ 15 മുതല്‍ 20 ശതമാനം വരെ ഉയരാനാണ് സാധ്യത.

വിമാന കമ്പനികളുടെ ആകെ ചിലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനായി മുടക്കേണ്ടി വരുന്നത്.  നിലവില്‍ ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന് 63,295 രൂപയാണ് വില. കഴിഞ്ഞ വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കില്‍ 8 ശതമാനം കുറവുണ്ട്. എന്നാല്‍ സൗദിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണം കാരണം എണ്ണ വിലയിലുണ്ടായ വര്‍ധന മൂന്ന് മാസമെങ്കിലും തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 27 വരെയുളള ഉല്‍സവ സീസണില്‍ ആഭ്യന്തര റൂട്ടുകളില്‍ നല്ല തിരക്കനുഭവപ്പെടുന്ന സമയമാണ്. ഇന്ധന വില വര്‍ധനയും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് ഇത്തവണ ഉല്‍സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. നിരക്കുകള്‍ 15 മുതല്‍ 20 ശതമാനം വരെ കൂടുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ ഡോളറിനെതിരെ രൂപ.യുടെ മൂല്യത്തിലെ ഇടിവും നിരക്കുകളില്‍ പ്രതിഫലിക്കും. നിലവില്‍ കഴിഞ്ഞ ഏപ്രിലിന് ശേഷം വിമാന ടിക്കറ്റ് നിരക്കുള്‍ 5 - 7 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്.ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിയതോടെയാണിത്