ഇന്ന് രാജ്യാന്തര മാതൃഭാഷാ ദിനം; ഇന്‍റര്‍നെറ്റ് ഭാഷയ്ക്ക് തർജമ വേണമെന്ന് ആവശ്യം

ഇന്ന് രാജ്യാന്തര മാതൃഭാഷാ ദിനം. ക്ലാസിക്കല്‍ പദവിയുള്ള മലയാളത്തിന് ഇന്‍റര്‍നെറ്റ് കാലത്തെ ഭാഷ സ്വാംശീകരിക്കാനാകുന്നുണ്ടോ എന്നത് പ്രധാന ചോദ്യമാണ്.  സര്‍ക്കാരും അക്കാദമിക് പണ്ഡിതരും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നു എന്ന വിമര്‍ശനം ഒരുഭാഗത്ത് ഉയരുമ്പൊഴും പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് മറുവാദം.

ക്കുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇവയ്ക്കൊക്കെ തത്തുല്യമായ പദം കണ്ടെത്തുക ഏറെ ശ്രമകരമാണ്. നമ്മുടെ ഭാഷാ ഗോത്രത്തില്‍ പെട്ട തമിഴില്‍ ഇതിനൊക്കെ സമാനമായ പദങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, സെല്‍ഫിക്ക് തംപടമെന്നും ചാര്‍ജറിന് മിന്നൂക്കിയെന്നും വൈഫൈക്ക് അരുകലൈ എന്നും തമിഴ് വാക്കുകള്‍. എന്തിന് പറയുന്നു. ബ്രാന്‍ഡഡ് പേരുകള്‍ക്ക് പോലും തര്‍ജമയുണ്ട്. വാട്സാപിന് പുലനം, യു ട്യബൂിന് വലൈയൊളി, ഇന്‍സ്റ്റഗ്രാമിന് പടവരി, ട്വിറ്ററിന് കീച്ചകം എന്നൊക്കെയാണ് വാക്കുകള്‍. സംസാരത്തില്‍ വ്യാപകമല്ലെങ്കിലും എഴുത്തില്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്.  ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട നിത്യോപയോഗ പദങ്ങള്‍ക്കെങ്കിലും മലയാള തര്‍ജമ കണ്ടത്തുന്നത് ഭാഷാ വികസനത്തിന് സഹായിക്കും.

എന്നാല്‍ തമിഴിലേതുപോലെ നിലവില്‍ സംവിധാനങ്ങളില്ലെങ്കിലും സ്വാഭാവിക ഭാഷാവികസനം നടക്കുന്നുണ്ടെന്നും  അന്യഭാഷ പദങ്ങള്‍ കടന്നുവരുന്നത് മലയാളത്തിന്‍റെ തനിമ നഷ്ടപ്പെടുത്തില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്‍റര്‍നെറ്റ് കാലത്തെ വാക്കുകളുടെ മലയാളീകരണം നമ്മള്‍ എത്രമാത്രം വാമൊഴിയായി ഉപയോഗിക്കുമെന്നറിയില്ല. പക്ഷേ ചരിത്രമായി തീരേണ്ട വരമൊഴിയില്‍ അത്തരം വാക്കുകള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞാന്‍ ക്ലാസിക്കല്‍ മലയാളത്തിന് തിളക്കമേറും.