നേതാവിന്റെ വായ്പ തിരിച്ചടവു മുടങ്ങി; മുൻ ഗവർണരുടെ ഫോട്ടോ മോർഫ് ചെയ്ത് ലോൺ ആപ്പ്

ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈൽ വായ്പാ ആപ്പ് കമ്പനി വനിതാ ഗവർണരുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു. തമിഴ്നാട്  ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്റും  പുതുചേരി -തെലങ്കാന  ഗവർണറുമായ തമിഴ്സൈ സൗന്ദർരാജന്റെ ഫോട്ടോയാണ്  വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആളുടെ ഫോൺ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോൺ ആപ്പ്കാർ മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.

ബിജെപി ചെന്നൈ മുൻ ജില്ലാ ഭാരവാഹി ഗോപി ആപ്പ് മുഖേനെ. മാസങ്ങൾക്കു മുൻപ് വായ്‌പ്പാ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ  ഭീഷണിയായി. പക്ഷെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ മുൻ ജില്ലാ ഭാരവാഹി ഗൗനിച്ചില്ല. മറുപണിയായി ഭാരവാഹിയുടെ ഫോൺ ആപ്പ് സംഘം ഹാക്ക് ചെയ്തു. ഫോൺ ഗാലറിയിലുണ്ടായിരുന്ന തമിഴ്സൈയുടെ അടക്കം മുഴുവൻ സ്ത്രീകളുടെ ഫോട്ടോകൾ മോഷ്ടിച്ചു. പിന്നീട് ഗവർണരുടെ ചിത്രം മോർഫിങ് നടത്തി പ്രചരിപ്പിക്കുകയായിരുന്നു. റോയൽ ക്യാഷ് ആപ്പ് എന്ന വായ്പ്പാ ആപ്പിൽ നിന്നാണ് ഗോപി വായ്‌പ്പാ എടുത്തിരുന്നത്. വായ്പയെടുത്ത  ഫോണാണു സംഘം ഹാക്ക് ചെയ്തത്. തുടർന്ന് ഇയാളുടെ ഫോണിലുള്ള എല്ലാ നമ്പരിലേക്കും ഈ ചിത്രം അയച്ചു കൊടുത്തു. ഗോപിയും തമിഴ്‌സൈയും ചേർന്നു നിൽക്കുന്ന ചിത്രമാണു സംഘം വികലമാക്കി പ്രചരിപ്പിച്ചത്. സംഭവം പുറത്തായതോടെ ഗോപി വിരുഗംപാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

Mobile loan app company morphed photos of women governors and circulated them