വ്യാജ വീസയും വിമാനടിക്കറ്റും നൽകി; ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയിൽ തട്ടിപ്പ്

ചെന്നൈയില്‍ മലയാളികളടക്കമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നു കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിനു ശേഷം റിക്രൂട്ടിങ് സ്ഥാപന ഉടമകള്‍ മുങ്ങി. ടി.നഗര്‍ വെങ്കിട്നാരായണ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന നബോസ് മറൈന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റിയെന്ന സ്ഥാപനത്തിനെതിരെ നൂറിലധികം പേര്‍ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

സമൂഹമാധ്യമങ്ങളിലും ജോലി വെബ്സൈറ്റുകളിലും പരസ്യം നല്‍കിയാണു നബോസ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചത്. മലേഷ്യ,തായ്്്ലന്‍ഡ്, ചൈന, കാനഡ എന്നിവടങ്ങളില്‍ കപ്പലുകളിലും റിഗിങ് അടക്കമുള്ള മറൈന്‍ ജോലികളുമായിരുന്നു വാഗ്ദാനം നല്‍കിയത്. ആരോഗ്യ പരിശോധനയടക്കം പൂര്‍ത്തിയാക്കിയതിനുശേഷം ഒന്നര ലക്ഷം രൂപ വീതം വാങ്ങിച്ചു. ഇന്നലെ മുതല്‍ സ്ഥാപനയുടമകളെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടൊയണ് തട്ടിപ്പ് മനസിലായത്.

ചിലര്‍ക്കു യഥാര്‍ഥ വീസയും വിമാന ടിക്കറ്റും നല്‍കിയിരുന്നു. എന്നാല്‍ യാത്ര തിരിക്കുന്നതിനു തലേദിവസം ഇവ റദ്ദാക്കി. ഇക്കാര്യം അറിയാതെ ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പലര്‍ക്കും വഞ്ചിക്കപ്പെട്ടെന്നു മനസിലായത്.

നൂറിലധികം പേര്‍ ടി.നഗറിലെ സ്ഥാപനത്തിനു മുന്നിലെത്തി ബഹളം വച്ചു. തുടര്‍ന്നു ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറെ കണ്ടു പരാതി നല്‍കി. നഷ്ടമായ പണത്തിനു പുറമെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തിരികെ വാങ്ങിനല്‍കണമെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ  ആവശ്യം

job fraud in chennai