ആത്മഹത്യയുടെ വക്കിൽ വേറെയും പെൺകുട്ടികൾ; സംഘത്തിന് ഉന്നത സ്വാധീനം; യുവതി

ചതിയിലൂടെ തന്നെ അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചവർക്കെതിരെ  നടപടി ആവശ്യപ്പെട്ട് പൊലീസിനേയും സൈബർ പൊലീസിനേയും സമീപിച്ചെങ്കിലും നീതി കിട്ടിയില്ലെന്ന് അശ്ലീല പരമ്പരയിൽ അഭിനയിക്കേണ്ടി വന്ന യുവതി മനോരമ ന്യൂസിനോട്. തന്നേപ്പോലെ ആത്മഹത്യയുടെ വക്കിലുള്ള ഒട്ടേറെ പെൺകുട്ടികൾ വേറെയുമുണ്ടെന്നും യുവതി പറഞ്ഞു. അശ്ലീല സിനിമ നിർമാണ സംഘത്തിന് ഉന്നത സ്വാധീനമുണ്ടെനും യുവതി പറഞ്ഞു.

തന്റെ അറിവില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മുതലാക്കിയാണ് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചത്. തുടർന്ന് അഭിനയിക്കാൻ  പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിയായി. പൊലീസിനൊപ്പം ഉന്നത രാഷ്ട്രിയ ബന്ധവും തങ്ങൾക്കുണ്ടെന്നും പരാതി പറഞ്ഞാൽ ഒരു നടപടിയുമുണ്ടാവില്ലെന്നും പരമ്പരയുടെ സംവിധാനം നിർവഹിച്ച സ്ത്രീ ഇടയ്ക്കിടെ നഗ്നത പ്രദർശനം പറ്റില്ലെന്നു പറഞ്ഞപ്പോഴെല്ലാം മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. 

ഇതേ പരമ്പരയിൽ അഭിനയിച്ചതിൻ്റെ പേരിൽ പുറത്തിറങ്ങാൻ കഴിയാത്ത മറ്റു പെൺകുട്ടികൾക്കും ജീവിതം വഴിമുട്ടിക്കഴിഞ്ഞു. അശ്ലീല സിനിമയിൽ അഭിനയിച്ചതിൻ്റെ പേരിൽ തുടർന്നു ലഭിക്കേണ്ട അവസരങ്ങളെല്ലാം നഷ്ടമായെന്നും യുവതി പറഞ്ഞു.

Many on the verge of suicide due to porn film production house; Victim