ശോഭ ബിജെപി വിട്ട് വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചു: നന്ദകുമാര്‍

sobha-nandakumar
SHARE

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നു വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ മനോരമ ന്യൂസിനോട്‌. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇപിക്ക് ഒരു റോളുമില്ല. ഇപിയുടെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. അതില്‍ ശോഭയില്ലായിരുന്നു. അവര്‍ക്കു പങ്കുമില്ല. ഇപി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ല. ശോഭ സുരേന്ദ്രന്‍ – കെ.സുധാകരന്‍ കൂട്ടുകെട്ട് ഉല്‍പാദിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെളിവ് സഹിതം ശോഭയെ നേരിടാന്‍ തയ്യാറാണ്. ശോഭ ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നു. വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് നടക്കാതിരുന്നതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. 

അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പിന്‍മാറിയത് ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്നെന്ന് ശോഭാ സുരേന്ദ്രന്‍. പറഞ്ഞു. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയത്. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം ടെന്‍ഷനിലായെന്നും പിന്‍മാറിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആരാണ് വിളിച്ചതെന്ന് അറിയില്ല. തന്നേക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിലുള്ള വേദന പങ്കുവച്ചു. ഇ.പിയുമായുള്ള സംസാരം നന്ദകുമാര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 

Shobha surendran left BJP and tried to become LDF candidate in Vadakanchery: Nandakumar

MORE IN BREAKING NEWS
SHOW MORE