കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; ഏതുനിമിഷവും ലോഡ്ഷെഡിങ് പ്രഖ്യാപിക്കാം

KSEB
SHARE

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പിടിച്ചാല്‍ കിട്ടാത്ത നിലയിലായതോടെ ലോഡ്ഷെഡിങ് ഏതുനിമിഷവും പ്രഖ്യാപിക്കാം. കൊടുംചൂടില്‍ വൈദ്യുതി ബോര്‍ഡിന്റെ ബോധവല്‍ക്കരണ മുന്നറിയിപ്പുകള്‍ ആവിയാകുന്നു. കഴിഞ്ഞദിവസവും വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിന് തൊട്ടടുത്തെത്തി. ജലവൈദ്യുതി പദ്ധതിയുെട അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് രണ്ടാഴ്ചത്തെ വൈദ്യുതോല്‍പാദനത്തിനുള്ള വെള്ളം മാത്രം

വൈദ്യുതി ഉപഭോഗത്തില്‍ മാര്‍ച്ച് രണ്ടാംവാരം തുടങ്ങിയ സമാനതകളില്ലാത്തെ കുതിപ്പ്  വോട്ടെടുപ്പ് കഴി‍ഞ്ഞിട്ടും തുടരുന്നു.  ഈ മാസം മൂന്നേമൂന്ന് ദിവസമാണ് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെയായത്. 22 ന് തിങ്കളാഴ്ച 104.85 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. അത് ക്രമമായി ഉയര്‍ന്ന് 27 ന് 110.14 ദശലക്ഷം യൂണിറ്റ് വരെയായി. ഈമാസം 9 ന് രേഖപ്പെടുത്തിയ 111.79 ദശലക്ഷം യൂണിറ്റ് എന്ന സര്‍വകാല റെക്കോഡിന് തൊട്ടരികില്‍. വൈകുന്നേരം ആറുമുതല്‍ 12 വരെയുള്ള സമയത്തെ വൈദ്യുതി ആവശ്യകതയും കുതിച്ചുയരുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പുകള്‍ ഫലപ്രദമാകുന്നേയില്ല. തിരഞ്ഞടുപ്പ് ദിവസം 104.86 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. എങ്കിലും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5608 മെഗാവാട്ട് രേഖപ്പെടുത്തി റെക്കോഡ് സ്ഥാപിച്ചു

വൈദ്യുതി ഉപഭോഗം

ഏപ്രില്‍ 22 –104.85 MU (5289 MW )

ഏപ്രില്‍ 23 –106.37 MU (5424 MW )

ഏപ്രില്‍ 24 –108.04 MU (5454 MW )

ഏപ്രില്‍ 25 –109.64 MU (5559 MW )

ഏപ്രില്‍ 26 –104.86 MU (5608 MW )

ഏപ്രില്‍ 27 –110.14 MU (5563 MW )

സര്‍വകാല റെക്കോഡ്

ഏപ്രില്‍ 9–111.79 MU

ഉപഭോഗം കൂടുന്നതിന് അനുസരിച്ച് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ തോതും കൂടുന്നു. കഴിഞ്ഞദിവസത്തെ 110.14 ദശലക്ഷം വൈദ്യുതിയില്‍ ആഭ്യന്തരോല്‍പാദനം  23.91 ദശലക്ഷം യൂണിറ്റ് മാത്രം. ഇതില്‍ 21.78 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി. വാങ്ങിയത് 82.23 ദശലക്ഷം യൂണിറ്റ്

വൈദ്യുതോല്‍പ്പാദന നില 

ഏപ്രില്‍ 27 –110.14 (5289 MW )

ആഭ്യന്തര ഉല്‍പാദനം 23.91 MU

ജലവൈദ്യുതോല്‍പാദനം –21.78 MU

പുറത്തുനിന്ന് വാങ്ങിയത് 82.23 MU

വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത ഏല്ലാ അണക്കെടുക്കളിലുമായി സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രം. ഇത് കഷ്ടിച്ച് രണ്ടാഴ്ചത്തെ വൈദ്യുതോല്‍പദാനത്തിന് മാത്രം തികയും

ജലവൈദ്യുതി പദ്ധതികളിലെ ജലം–35%

വൈദ്യുതിയുടെ അളവ്–1459.55 MU

പീക്ക് സമയത്തെ വൈദ്യുത ഉപഭോഗം കുറയാത്തതുകാരണം ലോഡ്കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പാകുന്നതും പതിവായി. ഈ പശ്ചാത്തലത്തില്‍ ഏതുനിമിഷവും വൈദ്യുതി നിയന്ത്രണം പ്രതീക്ഷിക്കാം

Soaring electricity usage; Load shedding can be announced at any time

MORE IN BREAKING NEWS
SHOW MORE