വിദേശത്ത് മറൈൻ ജോലികൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; റിക്രൂട്ട്മെന്റ് സ്ഥാപന അധികൃതർ മുങ്ങി

ചെന്നൈയിൽ മലയാളികളടക്കം നൂറുകണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ച് റിക്രൂട്ട്മെന്റ് സ്ഥാപനം  മുങ്ങി. ടി നഗറിൽ പ്രവർത്തിക്കുന്ന നബോസ് മറൈൻ ആൻഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനമാണ്  ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. മലേഷ്യ, തായ്്ലൻഡ് , ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ  മറൈൻ ജോലികൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒന്നര ലക്ഷം രൂപ വീതം നഷ്ടമായതായി തട്ടിപ്പിന് ഇരയായ മലയാളികൾ മനോരമ ന്യൂസിനോട് പറഞ്ഞു.