ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞു; ഡ്രൈവറെ തല്ലിച്ചതച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

HIGHLIGHTS
  • സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
  • മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഡ്രൈവര്‍മാര്‍
  • ഏഴ് ജില്ലകളിലേക്കുള്ള ലോഡ് മുടങ്ങി
citu-driver-kochi-09
SHARE

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ തുടര്‍ന്ന് ബി.പി.സി.എല്ലിന്‍റെ എല്‍.പി.ജി ബോട്​ലിങ് പ്ലാന്‍റിലെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പണം  കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ് കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ച് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. ഡ്രൈവര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്‍റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡുകള്‍ മുടങ്ങി.  200  ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

CITU workers attacked BPCL driver over money

MORE IN BREAKING NEWS
SHOW MORE