പകരം സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ; പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം

HIGHLIGHTS
  • 20 റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും
  • വിമാനം റദ്ദാക്കിയാലോ 3 മണിക്കൂറിലധികം വൈകിയാലോ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും
  • യാത്രക്കാര്‍ക്ക് 6360012345 എന്ന നമ്പറില്‍ ബന്ധപ്പെടാം.
air-india-suuport-09
SHARE

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. 20 റൂട്ടുകളിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ, മൂന്ന് മണിക്കൂറില്‍ അധികം വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്‍റെ മുഴുവന്‍ തുകയും നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ക്ക് 6360012345 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാം.

ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 85 വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി.  283 വിമാന സര്‍വീസുകള്‍ക്ക് മുടക്കമില്ല. അതിനിടെ  സമരം ചെയ്ത ജീവനക്കാരില്‍ 25 പേരെ എയര്‍ ഇന്ത്യ എക്സ്​പ്രസ് പിരിച്ചുവിട്ടു . ശേഷിക്കുന്നവര്‍ വൈകിട്ട് നാലിനു മുന്‍പ് ജോലിക്കെത്തണമെന്ന് അന്ത്യശാസനവും നല്‍കി.

Air India to service in Air India Express's routes

MORE IN BREAKING NEWS
SHOW MORE