കോൺഗ്രസിനും ബിജെപിക്കും സാധ്യതകൾ കുറഞ്ഞ ആന്ധ്ര: പോർചിത്രം ഇങ്ങനെ

ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരേ സമയത്താണ് ആന്ധ്ര പ്രദേശിലെ തിരഞ്ഞെടുപ്പ്. നിലവിലെ ഭരണ കക്ഷിയായ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിക്ക് എതിരാളി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്.

ഇരുപത്തിയഞ്ച് ലോക്സഭാ സീറ്റുകളുള്ള ആന്ധ്ര പ്രദേശ്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ഭരണത്തില്‍. മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളി. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും  ബി.ജെ.പിക്കും നേരിട്ടിറങ്ങി കളിക്കാന്‍ വലിയ സാധ്യതകളൊന്നുമില്ലാത്ത ഇടം.

2014 ലെ സീറ്റ് നില ഇങ്ങനെ: ഇരുപത്തിയഞ്ചില്‍ പതിനഞ്ചിടത്ത് തെലുങ്ക് ദേശം പാര്‍ട്ടി. എട്ടിടത്ത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. രണ്ട് സീറ്റില്‍ ബിജെപിയും ജയിച്ചുകയറി.