പശുവിനെ കൊന്നുവെന്ന് സംശയം; യുപിയില്‍ വന്‍ സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നുവെന്ന സംശയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബുലന്ദ്ഷഹര്‍ ജില്ലയിലെ സയാനയിലാണ് അക്രമം നടന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. 

ഗോരക്ഷകരെന്ന് വിളിക്കപ്പെടുന്ന അക്രമിസംഘം വീണ്ടും നിയമത്തെ നോക്കുകുത്തിയാക്കി കാട്ടുനീതി നടപ്പാക്കി. പശുവിന്‍റേതെന്ന് പറയപ്പെടുന്ന അഴുകിയ ശരീരഭാഗം ഒരുകൂട്ടം ആളുകള്‍ക്ക് ലഭിച്ചതോടെയാണ് ബുലന്ദ്ഷഹര്‍ സംഘര്‍ഷഭൂമിയായത്. പശുവിന്‍റെ കശാപ്പുനടക്കുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദളിന്‍റെ നേതൃത്വത്തില്‍ ഗോരക്ഷകര്‍ തെരുവിലിറങ്ങി. 

ദേശീയപാത ഉപരോധിച്ചു. പൊലീസ് സ്റ്റേഷനുനേരെ പ്രതിഷേധിച്ചു. കാര്യങ്ങള്‍ അക്രമത്തിലേയ്ക്ക് നീങ്ങിയതോടെ പൊലീസ് ബലം പ്രയോഗിച്ചു. ഗോരക്ഷകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. സ്റ്റേഷന്‍ ആക്രമിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. ഗുരുതരമായി പരുക്കേറ്റ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നാലുപൊലീസുകാര്‍ക്കും ഒരു പ്രതിഷേധക്കാരനും പരുക്കേറ്റു. ആള്‍ക്കൂട്ടത്തെ പരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് സുമിത് ആനന്ദ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ജില്ലാ മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി