ഭാര്യയുടെ അമ്മയുമായി പ്രണയം; അമ്മയെ വിവാഹം ചെയ്ത് യുവാവ്; ദൃശ്യങ്ങള്‍ വൈറല്‍

bihar-mrg
SHARE

ഭാര്യയുടെ അമ്മയുമായി പ്രണയത്തിലായ യുവാവ്  അമ്മയെ വിവാഹം ചെയ്തു. ബിഹാറിലെ ബങ്കയിലെ ഹീർ മോട്ടി ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പത്തിയഞ്ചുകാരനായ സിക്കന്ദർ യാദവാണ് ഭാര്യയുടെ അമ്മയായ അന്‍പത്തിയഞ്ചു വയസുള്ള ഗീതാ ദേവിയുമായി പ്രണയത്തിലായത്.  യാദവിന് രണ്ട് കുട്ടികളുണ്ട്. മകളുടെ മരണശേഷമാണ് കുട്ടികള്‍ക്കും യാദവിനുമൊപ്പം ഗീതാദേവി താമസിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

  ഗീതാ ദേവിയുടെ ഭർത്താവ് ദിലേശ്വർ ദാർവെ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും പ്രണയം കണ്ടെത്തിയത്. ദാർവെ ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. പ‍ഞ്ചായത്ത് സഭ ചേര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ യാദവ് ഇക്കാര്യം തുറന്നു സമ്മതിച്ചു. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ആചാരപ്രകാരം വിവാഹം കഴിക്കുകയും വിവാഹം റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

MORE IN INDIA
SHOW MORE