'നല്ല പ്രായത്തിൽ കല്യാണം കഴിച്ചില്ല'; മമതയ്ക്കെതിരെ അപഹാസം; ബിജെപിക്കാരന്‍ അറസ്റ്റിൽ‌

'ഒരു പുരുഷന്‍ നല്ല പ്രായത്തില്‍ കല്യാണം കഴിച്ചില്ല എങ്കില്‍ വഴിതെറ്റിപ്പോകാനാണ് സാധ്യത. എന്നാല്‍ ഒരു സ്ത്രീ വേണ്ട സമയത്ത് വിവാഹിത ആയില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്നത് പശ്ചിമ ബംഗാള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്'. കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾക്കൊപ്പം പ്രചരിച്ച കുറിപ്പാണിത്.

ചിത്രം പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മിഡ്‌നാപ്പൂര്‍ സ്വദേശിയായ ബാബുയ ഘോഷ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.  മമത ബാനര്‍ജിയെ മോശമായി ചിത്രീകരിക്കുന്ന ബംഗാളി ലേഖനങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു. സമൂഹ്യമാധ്യമം വഴി അശ്ലീല കമന്റ് പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ബാബുയ ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്