ബംഗ്ലാദേശിൽ നാശം വിതച്ച് സിട്രാങ്; ചുഴലിക്കാറ്റെടുത്തത് 9 ജീവൻ

ബംഗ്ലാദേശിൽ നാശം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. 9 പേർ മരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ബംഗാളിലും കനത്ത മഴ .തീരമേഖലകളിലുള്ളവരെ ഒഴിപ്പിച്ചു. ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട സിട്രാങ് ചുഴലിക്കാറ്റ് നിലവിൽ  ദുർബലമായി ബംഗ്ലാദേശ് തീരം കടന്നു. ബർഗുന, നറൈൽ, സിരാജ്ഗഞ്ച്, ഭോല എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

19 ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങളിൽ ഇന്നുടനീളം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നൽകി.

മേഘാലയിൽ അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേന സജ്ജമായി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ൾക്ക് അവധി നൽകിയി. ത്രിപുരയിലും   ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

പശ്ചിമ ബംഗാളിൽ തീരദേശത്തെ ആളുകളെ ഒഴിപ്പിച്ചു. സൗത്ത് 24 പർഗാനാസിലെ ബഖാലി ബീച്ചിൽ സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാനും അനാവശ്യ യാത്ര ഒഴിവാക്കാനും മുഖ്യമന്ത്രി മമത ബാനർജി നിർദ്ദേശിച്ചു.