ബംഗാളില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് എട്ട് സ്ത്രീകളടക്കം 9 മരണം

ബംഗാളിലെ മല്ലര്‍പൂരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ ഒന്‍പതുപേര്‍ മരിച്ചു. ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്. മല്ലര്‍പൂര്‍ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സര്‍ക്കാര്‍ ബസുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരില്‍ എട്ടുപേര്‍ കൂലിപ്പണിക്കാരായ സ്ത്രീകളാണ്. എല്ലാവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. റോഡിലെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമായെന്ന് നാട്ടുകാര്‍ ആരോപിച്ചു.