വീടിനുള്ളിൽ നൂറിലധികം കോബ്രാക്കു‍ഞ്ഞുങ്ങൾ, അമ്മ മൂർഖനെ ഇനിയും കിട്ടിയില്ല

മകളുടെ ദേഹത്ത് ഇഴഞ്ഞുകയറിയ മൂർഖൻ കുഞ്ഞിനെയാണ് ബിജയ് ഭൂയൻ എന്ന ഒഡീഷക്കാരൻ ആദ്യം കണ്ടത്. എന്നാൽ കടിയേൽക്കാതെ മകൾ രക്ഷപെട്ടു. പിന്നീട് വീടു പരിശോധിച്ച ബിജയ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. മുറിയുടെ ഒരു കോണിൽ നൂറിലധികം കോബ്രാക്കുഞ്ഞുങ്ങൾ. പാമ്പുകളുടെ മാളത്തിൽ ചെന്നു നിൽക്കുന്നതു പോലെയാണ് ബിജയ്ക്കു തോന്നിയത്.  

‌നിലവിളിച്ചു കൊണ്ട് ആദ്യം ഓടിയെത്തിയത് അയൽക്കാരുടെ അടുക്കലേക്ക്. അവരുടെ ഉപദേശപ്രകാരം പാമ്പുകളെ സംരക്ഷിക്കുന്ന ഒരു എൻജിഒയെ സഹായത്തിനു വിളിച്ചു. എന്‍ജിഒയിലെ പ്രവർത്തകരെത്തി പാമ്പുകളെ വീട്ടിൽ നിന്നും ഒഴിപ്പിച്ചെങ്കിലും അമ്മ മൂർഖനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. 20 തോളം മുട്ടകളും പരിശോധനയിൽ കണ്ടെത്തി.