നഗരനടുവില്‍ മോഡലിന്‍റെ വസ്ത്രമുരിയാന്‍ ശ്രമം; ആരും സഹായിച്ചില്ല: പൊലീസില്‍ പരാതി

തിരക്കേറിയ റോഡിൽ എല്ലാവരും നോക്കിനിൽക്കെ യുവതിയുടെ വസ്ത്രമുരിയാൻ ശ്രമം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർധിച്ചുവരുന്ന പീഡനശ്രമങ്ങളുടെ പേരിൽ വൻപ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വാർത്ത വരുന്നത്. ഇൻഡോറിൽ പെതുനിരത്തിൽ വച്ചാണ് സ്ത്രീയെ ബൈക്കിലെത്തിയ യുവാക്കൾ അപമാനിച്ചത്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന മോഡലും ബ്ലോഗറുമായ യുവതിയെയാണ് അപമാനത്തിനിരയായത്.  ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാക്കള്‍ അപമാനിക്കുകയായിരുന്നു. യുവതിയുെട  പാവാട പിടിച്ച് ഊരാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതേത്തുടർന്ന് യുവതിയുടെ വാഹനം മറിയുകയും കൈയ്ക്കും കാലിനും പരുക്കേൽക്കുകയും ചെയ്തു. ‘പാവാടയുടെ അടിയില്‍ എന്താണ് ഉള്ളത്..?’ എന്ന് ചോദിച്ചായിരുന്നു യുവാക്കളുടെ ആക്രമണമെന്ന് യുവതി ട്വീറ്റ് ചെയ്തു.

വീഴ്ചയിൽ പരുക്കേറ്റിട്ടും ആരും തന്നെ സഹായിക്കാനെത്തിയില്ലെന്നും ആ സമയം യുവാക്കൾ വേഗം ബൈക്കിൽ കടന്നുകളഞ്ഞുവെന്നും യുവതി പറയുന്നു. വീണുകിടക്കുന്നത് കണ്ട് അരികിലെത്തിയ പ്രായം െചന്ന വ്യക്തി എന്നോട് പറഞ്ഞത്. ‘ഞാന്‍ പാവാട ധരിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്’ എന്നാണ്. അതുകേട്ടപ്പോൾ എനിക്ക് ഞെട്ടലാണുണ്ടായത്. യുവതി പറയുന്നു. ഒരുപക്ഷേ തിരിക്കുള്ള റോഡായതുകൊണ്ട് മാത്രമാണ് അവര്‍ എന്നെ വെറുതെ വിട്ടത്. ഇടുങ്ങിയ ഏതെങ്കിലും വഴിയായിരുന്നെങ്കില്‍ അവര്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചേനെയെന്നും യുവതി പറയുന്നു. യുവാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അവരെ പിടികൂടുെമന്നുമാണ് പ്രതീക്ഷയെന്നും യുവതി കുറിച്ചു. പരുക്കേറ്റ കാലിന്റെ ചിത്രവും ഉൾപ്പെടുത്തിയായിരുന്നു യുവതിയുടെ ട്വീറ്റ്.