ഡൽഹി ബവാന തീപിടിത്തം: സർക്കാരിന്റെ വീഴ്ചയെന്ന് ആരോപണം

ഡൽഹി ബവാന വ്യവസായ മേഖലയിൽ തീപിടിത്തത്തിനു കാരണമായത് സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും കൃത്യവിലോപമെന്ന് ആരോപണം. പ്ലാസ്റ്റിക് ഗോഡൗണിന്റെ മറവിൽ പടക്കശാല നടത്തിയിട്ടും അധികൃതർ ഒരു പരിശോധനയും നടത്തിയിരുന്നില്ലെന്ന് സമീപത്ത് ജോലി ചെയ്തിരുന്നവർ പറയുന്നു. അതേസമയം, ദുരന്ത സ്ഥലം സന്ദർശിക്കവെ നോർത്ത് ഡൽഹി മേയർ നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമായി.