ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കി; സഹോദരനെ വെട്ടിക്കൊലപ്പെടുത്തി പതിനാലുകാരി

murder-one
SHARE

ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ അതിദാരുണമായ കൊലപാതകം നടന്നത്. 

പതിനാലുകാരിയായ പെണ്‍കുട്ടിയും പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായരിന്നത്. മറ്റ് കുടുബാംഗങ്ങള്‍ ജോലിക്കായി പുറത്ത് പോയിരുന്നു. ഈ സമയം പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട സഹോദരന്‍ പെണ്‍കുട്ടിയെ വഴക്ക് പറയുകയും ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉണ്ടായ ദേഷ്യത്തില്‍ കൊല നടത്തുകയായിരുന്നു. 

ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലി കൊണ്ട് കഴുത്തിന് വെട്ടി. ആണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ഉടനെ പെണ്‍കുട്ടി കുളിച്ച് വസ്ത്രം മാറി, വസ്ത്രത്തിലുണ്ടായിരുന്ന ചോര കഴുകി കളയുകയും ചെയ്തു. അടുത്ത വീട്ടിലെത്തി സഹോദരനെ ആരോ കൊലപ്പെടുത്തി എന്ന് അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്യവെയാണ് കൊലനടത്തിയത് താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കിയതിലുണ്ടായ വൈരാഗ്യമാണ് കൊലാപതകത്തിലേക്ക് നയിച്ചത് എന്നാണ് പെണ്‍കുട്ടി പൊലീസിനോടും പറഞ്ഞത്. 

MORE IN INDIA
SHOW MORE