വിവാഹത്തിന് ക്ഷണിച്ചില്ല; വരനെയും കുടുംബത്തെയും വീട് കയറി തല്ലി ബന്ധുക്കള്‍

wedding-bihar
SHARE

വിവാഹത്തിന് ക്ഷണിക്കാത്തതിന് വരനെയും കുടുംബത്തേയും വീട് കയറി തല്ലി ബന്ധുക്കള്‍. ബിഹാറിലെ ബെഗുസാരായിലാണ് കൂട്ടത്തല്ല് നടന്നത്. വിവാഹം അറിയിക്കാന്‍ മറന്നു പോയെന്ന കാരണത്താലാണ് ആക്രമണം. 

കല്ല്യാണ തിരക്കിനിടയില്‍ ബന്ധുക്കളില്‍ ചിലരെ ക്ഷണിക്കാന്‍ വരന്‍റെ കുടുംബം വിട്ടുപോയിരുന്നു. ഇവര്‍ക്ക് ക്ഷണക്കത്തും അയച്ചിരുന്നില്ല. ഇതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. അപ്രതീക്ഷിതമായി വിവാഹ വേദിയിലേക്കെത്തിയ ബന്ധുക്കള്‍ വരനെയും കുടുംബത്തെയും വിവാഹത്തിനെത്തിയ മറ്റ് ആളുകളെയും ആക്രമിക്കുകയായിരുന്നു. 

വടി കൊണ്ട് എല്ലാവരെയും തല്ലി ഓടിച്ച് വിവാഹ വേദി അലങ്കോലമാക്കി. ആക്രമണത്തില്‍ വരന് ഉള്‍പ്പെടെ പരുക്കേറ്റു.  കൂട്ടത്തല്ല് വിവാഹ വീട്ടിലെത്തിയ ആളുകള്‍ മൊബൈലില്‍ പകര്‍ത്തിയതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. വാഹനങ്ങളും സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE