ബിഹാറില്‍ ഛഠ് പൂജയ്ക്കിടെ വന്‍ തീപിടിത്തം; 30 പേര്‍ക്ക് പരുക്ക്

തെക്കന്‍ ബിഹാറിലെ ഔറംഗബാദില്‍ ഛഠ് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ പാചകവാതകം ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏഴുപേര്‍ പൊലീസുകാരാണ്. ഷാ ഗഞ്ചിലെ വീട്ടില്‍ ഛഠ് പൂജയ്ക്കുള്ള പ്രസാദം തയാറാക്കുമ്പോഴാണ് സിലിണ്ടറിന് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിച്ചത്. ആളുകള്‍ക്ക് ഓടിമാറാന്‍ കഴിയും മുന്‍പ് തീ പടര്‍ന്നുപിടിച്ചെന്ന് വീട്ടുടമ അനില്‍ ഗോസ്വാമി പറഞ്ഞു. പരുക്കേറ്റവരെ സദര്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തുപേരുടെ നില ഗുരുതരമാണ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റതെന്ന് ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ. ഇന്‍–ചാര്‍ജ് വിനയ് കുമാര്‍ സിങ് പറഞ്ഞു.

Massive fire at chhath puja in bihar, 30 injured