ആര്‍.കെ.നഗറില്‍ ആത്മവിശ്വാസത്തോടെ മരുതു ഗണേഷ്

ചെന്നൈ ആര്‍.കെ.നഗറില്‍ നേരത്തെ പ്രചാരണം തുടങ്ങിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡി.എം.കെ.സ്ഥാനാര്‍ഥി മരുതു ഗണേഷ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തിലെ വികസന മുരടിപ്പാണ് ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്നതെന്നും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മരുതു ഗണേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. 

കാലങ്ങളായി മണ്ഡലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്‍റെ അനുഭവസമ്പത്തുമായാണ് മരുതു ഗണേഷിന്‍റെ പ്രചാരണം. മുക്കും മൂലയും സുപരിചിതം. പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്തിരിക്കുമെന്നാണ് ഓരോ വോട്ടര്‍മാരോടും പറയുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ് കൂടാതെ സിപിഐ, വിസികെ, സിപിഎം തുടങ്ങി പിന്തുണ അറിയച്ചവരെല്ലാം സജീവമായി പ്രചാരണ രംഗത്തുണ്ട്.