ശ്വാസകോശം കഴുകി വൃത്തിയാക്കി; യുഎഇയിൽ ആദ്യം; നേട്ടം

അപൂർവ രോഗം ബാധിച്ച് ശ്വസിക്കാൻ പ്രയാസപ്പെട്ട ബംഗ്ലദേശിയുടെ ശ്വാസകോശം കഴുകി വൃത്തിയാക്കി അബുദാബിയിലെ ക്ലിവ് ലാൻഡ് ക്ലിനിക്. ഇത്തരം ചികിത്സ നടത്തിയ യുഎഇയിലെ ആദ്യ ആശുപത്രിയായി ക്ലീവ് ലാൻഡ്.ശ്വാസകോശത്തിൽ പ്രോട്ടീൻ അടിഞ്ഞൂകുടി മാരകമാകുന്ന പൾമൊനറി ആൽവിയൊളാർ പ്രൊട്ടീനോസീസ് എന്ന അപൂർവ രോഗമായിരുന്നു അൽഐനിൽ ഡ്രൈവറായ ബംഗ്ലദേശ് സ്വദേശിക്കു. ഡോ.റേധ സോയുലമാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 4 മണിക്കൂർ നിണ്ട ശസ്ത്രക്രിയ നടത്തിയത്.

ശ്വാസകോശം കഴുകി വൃത്തിയാക്കുമ്പോഴും വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം തുടരാൻ  കൃത്രിമ ശാസ്വാകോശം ഘടിപ്പിച്ചായിരുന്നു ചികിത്സ. 26 ലീറ്റർ ജലം കഴുകാൻ ഉപയോഗിച്ചു. ഒരു ദിവസത്തിനു ശേഷം കൃത്രിമ ശ്വാസകോശം മാറ്റി. ഇപ്പോൾ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ഡ്രൈവർ പൂർണമായും സുഖമായാൽ നാട്ടിലേക്കു പോകാനിരിക്കുകയാണ്.