സൗദിയിൽ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും: ആശ്വാസ നീക്കം

saudi-film
SHARE

സൗദിയിൽ സിനിമാ ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വരുത്താനൊരുങ്ങി ഭരണകൂടം. തിയറ്ററുകൾ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസിൽ കുറവ് വരുത്തുവാനുള്ള ഫിലിം കമ്മിഷന്റെ നീക്കത്തെ തുടര്‍ന്നാണ് സൗദിയില്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുന്നത്. സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചെയര്‍മാനായ ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 

തിയറ്ററുകൾ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പുതുക്കിയ ലൈസന്‍സ് ഫീസ് നിലവില്‍ വന്നിട്ടുണ്ട്.  കാറ്റഗറി 'എ' നഗരങ്ങളില്‍, സ്ഥിരമായ സിനിമാ ലൈസന്‍സിനുള്ള ഫീസ് 210000 റിയാലിൽ നിന്നും  25,000 റിയാലായും, കാറ്റഗറി 'ബി' നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാലായുമാണ് കുറച്ചത്. 'സി' വിഭാഗം നഗരങ്ങളില്‍, 84,000 റിയാലില്‍ നിന്ന് വെറും 5,000 റിയാല്‍ ആയാണ് നിരക്ക് കുറച്ചത്. 

ഇതിനൊപ്പം, താല്‍ക്കാലിക തിയറ്ററുകളുടെ ഫീസിലും കുറവു വരുത്തിയിട്ടുണ്ട്. കാറ്റഗറി 'എ' നഗരങ്ങളില്‍ 105,000 റിയാലില്‍ നിന്ന് 15,000 റിയാലായും, കാറ്റഗറി 'ബി' നഗരങ്ങളില്‍ 63,000 റിയാലില്‍ നിന്ന് 10,000 റിയാലായും, 'സി' വിഭാഗത്തില്‍ 42,000 റിയാലില്‍ നിന്ന് 5000 റിയാലായുമാണ് ലൈസന്‍സ് ഫീസ് കുറച്ചത്. സ്ഥിരം സിനിമാശാലകളും താല്‍ക്കാലിക പ്രദര്‍ശന കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.  

Saudi Arabia slashes cinema license fees, ticket prices set to drop

MORE IN GULF
SHOW MORE