പറക്കും കാറുകൾക്കുള്ള വെർട്ടിപോർട്ടിന് യുഎഇയിൽ പ്രവർത്തനാനുമതി

uae-port
SHARE

പറക്കും കാറുകൾക്കുള്ള വെർട്ടി പോർട്ടിന് യുഎഇയിൽ പ്രവർത്തനാനുമതി നൽകി. ചെറിയ പറക്കും വാഹനങ്ങൾ, ടേക്ക് ഓഫിങ്ങിനും ലാൻഡിങ്ങിനും  ഉപയോഗിക്കുന്ന വെർട്ടിപോർട്ടിന് യുഎഇ വ്യോമയാന അതോറിറ്റിയാണ് അനുമതി നൽകിയത്‌. അബുദാബിയിൽ നടക്കുന്ന ഡ്രിഫ്റ്റ്എക്‌സിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

യുഎഇയുടെ ആകാശങ്ങളിൽ പറക്കും ടാക്സികളെത്താൻ ഇനി അധികം കാത്തിരിക്കേണ്ടതില്ല. കാറുകൾക്ക് കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന വെർട്ടിപോർട്ടിന് വ്യോമയാന അതോറിറ്റി പ്രവർത്തനാനുമതി നൽകി.  പരമ്പരാഗത ഹെലിപാഡിൽ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ പ്രവ‍ർത്തനം. ഒരേ സമയം ഒന്നിലേറെ വാഹനങ്ങൾക്ക് വന്നുപോകാനും റീചാർജ് ചെയ്യാനും ഇവിടെ സൗകര്യമുണ്ടാകുമെന്നാണ്    പ്രത്യേകത.  അബുദാബി യാസ് ഐലന്റിലാണ് വെർട്ടിപോർട്ടിന്റെ ആദ്യ ടേക്ക് ഓഫും ലാന്റിങ്ങും നടന്നത്.  രാജ്യത്ത് നൂതന വ്യോമ ഗതാഗതസംവിധാനങ്ങൾ ആരംഭിക്കാനുള്ള മുന്നൊരുക്കമാണ് ഇതെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. അധികം വൈകാതെ പ്രധാന നഗരകേന്ദ്രങ്ങളുിലും ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം വെർട്ടിപോർട്ടുൾ സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രമുഖ ബ്രിട്ടീഷ് സ്ഥാപനമായ സ്‌കൈപ്പോർട്ട് ഇൻഫ്രാസ്ട്രക്ച്ചറിനാണ് വെർട്ടിപോർട്ടുകളുടെ നിർമാണച്ചുമതല. വിമാനത്താവളത്തിന്റെ മാതൃകയിലാണ് ഇവ നിർമിക്കുക. ഫെബ്രുവരിയിൽനടന്ന  ലോകസർക്കാർ ഉച്ചകോടിയിൽ ഇതിന്റെ രൂപകൽപനയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.   

Story Highlights: UAE's first vertiport for flying vehicles gets operational approval

MORE IN GULF
SHOW MORE