കനത്ത മഴയിൽ വെള്ളക്കെട്ട്: ഷാര്‍ജയിലേക്കുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം

Untitled design - 1
SHARE

കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ഷാര്‍ജയിലേക്കുള്ള വാഹനഗതാഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളക്കെട്ട് പൂര്‍ണായും നീക്കുന്നതിന് ഇനിയും സമയമെടുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. പ്രതികൂല കാലാവസ്ഥയിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും പിന്തുണ നൽകുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ അറിയിച്ചു. ചൊവാഴ്ച യുഎഇയിൽ വീണ്ടും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഷാർജ ദുബായ് കോർണിഷ് റൂട്ടിലെ ഗതാഗതക്കുരുക്കാണ് ഇക്കാണുന്നത്. വെള്ളക്കെട്ട് പൂർണമായി നീക്കാൻ ആവാത്തതിനാൽ ഷാർജയിലേക്കുള്ള റോഡുകളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.   അൽ വാഹ്ദ റോഡ് അടച്ചതിനാൽ ദുബായിലെത്താൻ കോർണിഷ് വഴിയാണ് എല്ലാവരും ആശ്രയിക്കുന്നത്.  അതേസമയം വെള്ളക്കെട്ട് മാറാത്ത അൽ ഖാസ്മിയ, അൽ വാദ, അൽ മജാസ്, അബുഷാഗര  മേഖലകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുന്ന ജോലി പുരോഗമിക്കുകയാണ്.

ജനവാസമേഖലകളിൽ ഭക്ഷണവും കുടിവെള്ളവും മരുന്നും സന്നദ്ധസംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നത് തുടരുകയാണ്. 

അതേസമയം  പ്രളയബാധിതർക്ക് സൗജന്യ താത്കാലിക പാർപ്പിടവും ഭക്ഷണവും സഹായവും നൽകാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും നിർദേശിച്ചു. ഡെവലപ്പർമാർക്കും മാനേജ്‌മെൻ്റ് കമ്പനികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. 

അതേസമയം ചൊവ്വാഴ്ച രാജ്യത്ത് വീണ്ടും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.  നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ചില പ്രദേശങ്ങളിൽ തീവ്രമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റ‍ർ‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. 

MORE IN GULF
SHOW MORE