ഇത് എന്റെ പ്രതിഷേധം; അവാർഡ് തുകയായ ഒരുലക്ഷം വാളയാറിലെ അമ്മയ്ക്ക്; കാരശേരി

വാളയാറിലെ കുട്ടികളുടെ മരണത്തിൽ വൻരോഷമാണ് പൊലീസിനെതിരെയും സർക്കാരിനെതിരെയും ഉയർന്നത്. ഇപ്പോഴിതാ ആ കുടുംബത്തിന് കൈത്താങ്ങാവുകയാണ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.എന്‍ കാരശ്ശേരി. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സമ്മാനിച്ച പ്രവാസി കൈരളി സാഹിത്യ പുരസ്കാര തുക അദ്ദേഹം വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നൽകുമെന്ന് വ്യക്തമാക്കി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. 

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും വാളയറിൽ മരണപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിരോധമെന്ന നിലയിലാണ് അവാര്‍ഡ് തുക കൈമാറാന്‍ തീരുമാനിച്ചതെന്നും കാരശ്ശേരി ഒമാനില്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത സാഹിത്യ ലേഖനം എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.