‘വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ’; നീതി നിഷേധത്തിനെതിരെ സ്ത്രീ ജ്വാലയുമായി കെപിസിസി

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട വിഷയത്തിൽ സമരമുഖം തുറന്ന് കെ.പി.സി.സി. ഈ മാസം ഏഴിന് വണ്ടിപ്പെരിയാറിൽ സംഘടിപ്പിക്കുന്ന നീതി നിഷേധത്തിന് എതിരെ സ്ത്രീ ജ്വാലയുടെ  ഭാഗമായി ജ്യോതി പ്രയാണം തുടങ്ങി. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ വീട്ടിൽ നിന്ന് ആരംഭിച്ച യാത്ര രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. 

വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ എന്നതാണ് മുദ്രാവാക്യം. നീതിനിഷേധം ചര്‍ച്ചയാവുമ്പോള്‍ രണ്ട് കേസുകളിലും സമാനതകളേറെ. വാളയാര്‍ കേസിലും അറസ്റ്റിലായവരെ ആദ്യഘട്ടത്തില്‍ വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണീര്‍ തോരാത്ത വീട്ടില്‍ നിന്നും യാത്ര തുടങ്ങിയതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വണ്ടിപ്പെരിയാർ കേസിൽ സർക്കാരിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് സമൂഹത്തിന്റെ ശ്രദ്ധയെത്തിക്കാനുള്ള ശ്രമം തുടരും. 

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷിബിന, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് ക്യാംപസുകളിലേക്ക് ജ്യോതി പ്രയാണ വാഹനത്തിനൊപ്പം എത്തുക. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

KPCC opened protest on the issue of the court acquitting the accused in the case of sexually assaulting and killing six-year-old girl in Vandiperiyar.

Enter AMP Embedded Script