വാളയാര്‍ കേസ് പ്രതി കുട്ടിമധുവിന്‍റെ മരണം; സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

കുട്ടിമധു, നിയാസ്

വാളയാര്‍ കേസ് പ്രതി കുട്ടിമധുവിന്‍റെ മരണത്തില്‍ സൂപ്പര്‍വൈസര്‍ നിയാസ് അറസ്റ്റില്‍. കുട്ടിമധുവിന്‍റെ മേലുദ്യോഗസ്ഥനായിരുന്നു നിയാസ്. മധു ചെമ്പുകമ്പി മോഷ്ടിച്ചതായി ആരോപിച്ച് നിയാസ് തടഞ്ഞുവച്ചിരുന്നു. ഇതേതുടര്‍ന്ന് മധു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്

ആലുവ ബിനാനി സിങ്ക് ഫാക്ടറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാളയാര്‍ പീഡനക്കേസിലെ നാലാംപ്രതിയാണ് അട്ടപ്പള്ളം സ്വദേശിയായ കുട്ടിമധു. അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കം ചെയ്യാനും കരാര്‍ നല്‍കിയിരുന്നു. കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു കുട്ടിമധു. കഴിഞ്ഞ ദിവസമാണ് കുട്ടിമധു ജോലിക്കായി ബിനാനിപുരത്തെത്തിയത്. രാവിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 

Kutti madhu death case accused held

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.