രാവിലെ ലോക്കപ്പില്‍ നിന്നും ചാടി; ഉച്ചയ്ക്ക് വീണ്ടും പിടിച്ച് അകത്തിട്ട് പൊലീസ്

തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നും ചാടി പോയ പ്രതിയെ പിടികൂടി. തളിക്കുളം പത്താംകല്ല് സ്വദേശി അഭിഷേകിനെയാണ് പൊലീസ് പിടികൂടിയത്. 

‌‌ഇന്ന് രാവിലെ അഞ്ചരയോടെയാണ് അഭിഷേക് പൊലീസിന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടിയത്. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ലോക്കപ്പിലുണ്ടായിരുന്ന അഭിഷേക് പൊലീസുകാരനോട് വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ പോയ സമയത്ത് ലോക്കപ്പിന്റെ വാതിൽ തുറന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പ്രതിയെ അകത്താക്കിയത്. വാടാനപ്പള്ളി പൊലീസും പ്രത്യേക സ്ക്വാഡും ചേർന്ന് തളിക്കുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.

accused who jumped from the police station was arrested.