അബുദാബി മദീന സായീദ് ഇപ്പോൾ വായനക്കാരുടെ ലോകം; ശ്രദ്ധയമായി പുസ്തകമേള

അബുദാബി മദീന സായീദിൽ വായനക്കാരുടെ ലോകമെന്ന പ്രമേയത്തിൽ പുസ്തകമേള ശ്രദ്ധേയമാകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും സാഹിത്യകാരൻമാരുമാണ് മലയാളികളടക്കമുള്ള പ്രവാസികളുമായി സംവദിക്കാൻ ഇവിടെയെത്തുന്നത്. 

പുസ്തകങ്ങളാലും പുസ്തകപ്രേമികളായും സമ്പന്നമാണ് അബുദാബി മദീനാ സായിജിൽ നടക്കുന്ന പുസ്തകമേള. മലയാളം, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിലെ കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, ബാലസാഹിത്യം, ചരിത്രം, കുക്കറി, ഫാഷൻ തുടങ്ങിയ മേഖലകളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ്  ആകർഷകമായ വിലക്കിഴിവോടെ ഒരുക്കിയിരിക്കുന്നത്. 

മലയാള കവി എസ്.കലേഷ് അടക്കമുള്ളവർ പുസ്തകമേളയിലെത്തിയവരുമായി സംവദിച്ചു. നവമാധ്യമങ്ങളുടെ കുതിച്ചുകയറ്റം എഴുതക്കാർക്കു ഏറെ ഗുണകരമാകുന്നുണ്ടെന്ന് കലേഷ് പറഞ്ഞു. കഴിഞ്ഞമാസം 22-ന് മദീനാ സായിദിലും ഈ മാസം 6-ന് ദുബായ് ലുലു വില്ലേജിലും ആരംഭിച്ച വായന ഉത്സവം 22 ന് സമാപിക്കും.