പണത്തേക്കാൾ വലുതാണു ലഭിച്ച സ്നേഹം; യു.എ.ഇ ഭരണാധികാരികൾക്ക്‌ മുഖ്യമന്ത്രിയുടെ സല്യൂട്ട്‌

യു.എ. ഇ ഭരണാധികാരികൾക്ക്‌ ബിഗ്‌ സല്യൂട്ട്‌ നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . 100 ബില്യണ്‍ ഡോളറിനെക്കാൾ വലുതാണു യു.എ.ഇ ഭരണാധികാരികളിൽ നിന്നു കിട്ടിയ സ്നേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തിന്റെ പുനർനിർമാണം നാളത്തെ തലമുറയ്ക്ക് വേണ്ടിയാണ്. അരുവിചാരിച്ചാലും നവകേരള നിർമാണത്തിൽ നിന്നും പിന്തിരിപ്പിക്കാനാകില്ലെന്നും യു.എ.ഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായംതേടി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെ പ്രവാസി മലയാളികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. നവകേരളനിര്‍മിതിക്കുള്ള പദ്ധതികള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. യു.എ.ഇ സഹിഷ്ണുതാ കാര്യമന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയാണ്. വരുംദിവസങ്ങളില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മുഖ്യമന്ത്രി വിഭവസമാഹരണസമ്മേളനങ്ങളില്‍ പങ്കെടുക്കും.