E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കടും പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അതിവേഗ വീസ സേവനം റദ്ദാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദിയില്‍ നിതാഖത്ത് നിയമപ്രകാരം ഉയര്‍ന്ന തോതില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന അതിവേഗ വീസ സേവനങ്ങള്‍ അവസാനിപ്പിച്ചു. പ്ലാറ്റിനം, ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള ഇളവുകളാണ് ഒഴിവാക്കിയത്.  

കൂടുതല്‍ ശക്തമായി നിതാഖത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്ലാറ്റിനം, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് തൊഴില്‍ മന്ത്രാലയം എടുത്ത് കളഞ്ഞത്. മികച്ച രീതിയില്‍ സ്വദേശിവല്‍ക്കരണം നടത്തുന്ന സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ രണ്ടു വര്‍ഷം മുന്പാണ് ഈ സംവിധാനം ആരംഭിച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പുതിയ ശാഖകള്‍ തുടങ്ങാനും സ്ഥാപനം വിപുലീകരിക്കാനും ആവശ്യമായ വീസകള്‍ ഉടനടി അനുവദിക്കുന്നതായിരുന്നു ഇപ്പോള്‍ നിര്‍ത്തലാക്കിയ സേവനം. ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങളെ കുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ് വേ ആയ താഖത്തില്‍ പരസ്യപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 

പ്ലാറ്റിനം വിഭാഗത്തിലെ സ്ഥാപനങ്ങള്‍ ഏഴുദിവസവും ഗ്രീന്‍ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ 14 ദിവസവുമാണ് തൊഴിലവസരങ്ങളെ കുറിച്ച് താഖത്തില്‍ പരസ്യം നല്‍കേണ്ടത്. ഈ കാലയളവില്‍ അനുയോജ്യരായ സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ ആ തസ്തികകളിലേക്ക് ഉടനടി വിദേശികളെ നിയമിക്കുന്നതിന് വീസ അനുവദിച്ചിരുന്നു. എന്നാല്‍ ഈ സൗകര്യം ഇനി മുതല്‍ ഉണ്ടായിരിക്കില്ല. പ്ലാറ്റിനം ഗ്രീന്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ 45 ദിവസമാണ് താഖത്തില്‍ തൊഴിലവസരങ്ങളെ കുറിച്ച് പരസ്യം നല്‍കേണ്ടത്.