ദുബായിൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ ട്രെയ്‌ലര്‍ ഇടിച്ച് മലയാളി മരിച്ചു. കാസർകോട് പെരുമ്പള ബേനൂർ സ്വദേശി പുതിയപുര പി. വേണുഗോപാലന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. സ്വന്തമായി നടത്തുന്ന വർക്ക് ഷോപ്പ് അടച്ച് താമസസ്ഥലത്തേയ്ക്ക് നടന്നുപോകുമ്പോൾ നിയന്ത്രണം വിട്ടുവന്ന ട്രെയിലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
20 വര്‍ഷമായി യുഎഇയിലുള്ള വേണുഗോപാലന്‍ ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്. പരേതരായ പുതിയപുര കുഞ്ഞമ്പു നായരുടേയും ലീലയുടേയും മകനാണ്. ഭാര്യ: ശ്രീജ പാണൂര്‍. മക്കള്‍: വിഷ്ണുരാജ്, വൈഷ്ണവ്. സഹോദരങ്ങള്‍: പി. ഗോപിനാഥന്‍, പി. മാധവന്‍ (ബാബു), പി. സുരേഷ് കുമാര്‍, സുധ, രാധ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
പി. വേണുഗോപാലന്‍