മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

shijil-death1
SHARE

മസ്‌കത്ത്: മലയാളി യുവാവിനെ വാദി കബീറിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തട്ടിയോട് കാണം വീട്ടില്‍ കെ വി ബാലന്റെ മകന്‍ ഷിജിലിനെ (34) ഞായറാഴ്ചയാണ് മുറിയില്‍ കണ്ടെത്തിയത്. അല്‍ ഹജിരി കമ്പനിയില്‍ ഡ്രാഫ്റ്റ്മാനായി ജോലിക്കെത്തിയത് കഴിഞ്ഞ ആഴ്ചയിലാണ്. 

ലേബര്‍ കാര്‍ഡ് എടുക്കുന്നതിനായി വരാന്‍ ആവശ്യപ്പെടുന്നതിന് വേണ്ടി കമ്പനിയില്‍ നിന്ന് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. താമസ സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാല് കത്തുകളും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് മസ്‌കത്തില്‍ ജോലി ചെയ്തിരുന്ന ഷിജില്‍ രാജിവെച്ച് ദുബൈയിലേക്ക് മാറിയിരുന്നു. വീണ്ടും കഴിഞ്ഞ ദിവസമാണ് മസ്‌കത്തില്‍ ജോലി നേടി എത്തിയത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.