ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം

Thumb Image
SHARE

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നൂറുകോടി ഡോളറിന്‍റെ യുഎഇ നിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ൽ യുഎഇ സന്ദർശിച്ചപ്പോൾ പ്രഖ്യാപിച്ച 7500 കോടി ഡോളറിന്‍റെ ഇന്ത്യ-യുഎഇ അടിസ്ഥാന സൗകര്യവികസന സംയുക്ത നിധിയുടെ ആദ്യ ഗഡുവാണിത്. 

ഇന്ത്യയില്‍ അടിസ്ഥാന സൌകര്യ വികസനത്തിനാകും ഈ തുക വിനയോഗിക്കുക. പാരമ്പര്യേതര ഊർജ രംഗത്തും യുഎഇ ഇന്ത്യയിൽ നിക്ഷേപം നടത്തും. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ അബുദാബിയിൽ യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. വരുംകാലങ്ങളിൽ ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം പതിൻമടങ്ങ് വർധിക്കും. പ്രതിരോധം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കാനാണ് തീരുമാനം. പ്രതിരോധം, സുരക്ഷ, ഭീകരവാദത്തെ പ്രതിരോധിക്കൽ, വാണിജ്യം തുടങ്ങിയ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള നടപടികളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതിയുണ്ടെന്ന് സംയുക്ത പ്രസ്താവനയിൽ മന്ത്രിമാർ അറിയിച്ചു. 

MORE IN GULF
SHOW MORE