രാത്രിയാത്രയിൽ സംഭവിച്ചത്; അന്നയും റോഷനും അദ്ഭുതപ്പെടുത്തിയ കാരണം

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ മാർച്ച് 11ന് തിയറ്ററുകളിലെത്തും. വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള ത്രില്ലർ ചിത്രമായാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. പുലിമുരുകനും മമ്മൂട്ടി ചിത്രം മധുരരാജയ്ക്കും ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ‘കപ്പേള’യ്ക്കു ശേഷം അന്ന ബെന്നും റോഷനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഡിയോ കാണാം: