പച്ചമനുഷ്യരും പുതിയകാലവും: 'കണ്ണാളന്‍' ഈമാസം 17ന്

പി.കെ ബിജു സംവിധാനവും തിരക്കഥയും ചെയ്യുന്ന 'കണ്ണാളന്‍' സിനിമ ഈ മാസം 17ന് ഒടിടിയിലൂടെ റിലീസ് ചെയ്യും. നീസ്ട്രീം, സൈന, ഫസ്റ്റ്ഷോസ്,ഹൈ ഹോപ്സ്, തിയേറ്റര്‍ പ്ലേ, ലൈം ലൈറ്റ് എന്നീ അഞ്ച് ഒടിടിയിലായാണ് സിനിമ എത്തുക. ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍ എന്നിവര്‍ സിനിമയിലെ അഭിനേതാക്കള്‍. 

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പട പൊരുതുന്ന ഒരു പത്രപ്രവര്‍ത്തകന്‍റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യല്‍ പൊളിറ്റിക്സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നു. പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ്  'കണ്ണാളന്‍'‍. ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായത, വെല്ലുവിളികള്‍ എന്നിവ ഒരു പത്രപ്രവര്‍ത്തകന്‍റെ ജീവിതത്തിലൂടെ തുറന്നുകാട്ടുന്നതായിരിക്കും ചിത്രം. ഹരിനാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍– ബാനര്‍-360 ഡിഗ്രി പിക്ചേഴ്സ്, സംവിധാനം-പി കെ ബിജു, നിര്‍മ്മാണം-പി കെ ബിജു, ദാമോധരന്‍ അപ്പു, ക്യാമറ-ഷാനഫ്സാലി, എഡിറ്റര്‍-നിഷാദ് യൂസഫ്, സംഗീതം-അരുണ്‍ പ്രസാദ്, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജിക്ക ഷാജി, ഗാനരചന- കണ്ണന്‍ സിദ്ധാര്‍ത്ഥ്, ആലാപനം- ജോബ് കുര്യന്‍, കോസ്റ്റ്യൂം-ഷാജി കൂനമ്മാവ്, അസോസിയേറ്റ് ഡയറക്ടര്‍-മഹേഷ് ചേക്കുട്ടി, ബാക്ക്ഗ്രൗണ്ട് സ്ക്കോര്‍-സനല്‍ ദേവ്, ആര്‍ട്ട്-ഉണ്ണി ഉഗ്രപുരം, ക്യാമറ അസോസിയേറ്റ്-രതീഷ് ദാമോധരന്‍ അപ്പു, സ്റ്റില്‍സ്-ഷോബിത്ത് വട്ടുണ്ടില്‍, അസിസ്റ്റൻ്റ് ഡയറക്ടർ -ആദർശ് അണിയിൽ, അമ്മീൻ, നിജാസ്, ശരത്‌. ലൊക്കേഷന്‍ മാനേജര്‍- ദിലീപ് ,ഉദയന്‍,പി ആര്‍ ഒ- അയ്മനം സാജന്‍ , പി ആര്‍.സുമേരന്‍(പി. ആര്‍.ഒ).