sangeeth-sivan8

യോദ്ധ എന്ന ചിത്രത്തിലൂടെ മലയാള സിനിമാസ്വാദകർക്കിടയിൽ അനശ്വരസ്ഥാനം നേടിയ ചലച്ചിത്രകാരനാണ് സംഗീത് ശിവന്‍. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായത്. തുടർന്ന് മോഹൻലാലും ജഗതിയും തകർത്തഭിനയിച്ച യോദ്ധ പുതുതലമുറയെപ്പോലും ആസ്വദിപ്പിച്ചു. കാവിലെ പാട്ടു മത്സരത്തിനു കാണാമെന്ന ഡയലോഗ് ഇന്നും സോഷ്യല്‍ ലോകത്ത് ട്രെന്‍ഡിങ്ങാണ്. എ ആർ റഹ്മാന്റെ രണ്ടാമത്തെ‌ ചിത്രവും ആദ്യ മലയാളചിത്രവുമെന്ന പ്രാധാന്യവും യോദ്ധയ്ക്കുണ്ട്. 

 

‘യോദ്ധ’യുടെ പിറവി

 

ഒരു യോദ്ധാവിന്റെ വാശിയോടെയുളള പ്രയ്തനത്തിനൊടുവിലാണ് ‘യോദ്ധ’യുടെ സാക്ഷാത്ക്കാരം. കുങ്ഫു അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കണമെന്ന ലഹരിയാണു സംഗീത് ശിവനെ ‘യോദ്ധ’യുടെ പ്ലോട്ടിൽ എത്തിച്ചത്. നേപ്പാളിൽ പോയി അവിടുത്തെ രീതികൾ പഠിച്ചു. നാട്ടിൽ മടങ്ങിയെത്തി തിരക്കഥ തയ്യാറാക്കാനായി രഞ്ജിത്തിനെയും ടി. ദാമോദരനേയും കണ്ടു. എന്നാൽ അവർക്ക് ആശങ്കകളുണ്ടായിരുന്നു. സംവിധായകൻ മനസ്സിൽ ആഗ്രഹിക്കുന്നത് എല്ലായ്പോഴും എഴുത്തുകാരനിൽ നിന്നു കിട്ടാനിടയില്ലെന്നും സംഗീത് തന്നെ തിരക്കഥ തയ്യാറാക്കാനും നിർദ്ദേശിച്ചത് മണിരത്നമാണ്. അങ്ങനെയാണ് സംഗീതം അലക്സ് കടവിലും കൂടി ‘യോദ്ധ’യുടെ എഴുത്തിലേക്ക് കടക്കുന്നത്. സിനിമയുടെ നേപ്പാൾ ഭാഗമൊക്കെ പൂർത്തിയാക്കാനായെങ്കിലും പാതിയിൽ രചന വഴിമുട്ടി. ആ ഘട്ടത്തിൽ തിരക്കഥാകൃത്ത് ശശിധരൻ ആറാട്ടുവഴി സഹായവുമായെത്തിയത്. പിൽക്കാലത്തു തിയറ്ററിലും ടിവി സ്ക്രീനിലും നിറഞ്ഞ കയ്യടി നേടി ‘യോദ്ധ’ അങ്ങനെ പലപല കൈകളുടെ ചൂടറിഞ്ഞു വെന്തതാണ്. ‘യോദ്ധ’യുടെ രണ്ടാം ഭാഗം ചെയ്യണമെന്ന ആഗ്രഹം സംഗീത് പ്രകടിപ്പിച്ചിരുന്നു. 

 

വ്യൂഹത്തിൽ തുടങ്ങി ബോളിവുഡിലേക്ക്

 

രഘുവരൻ നായകനായ, 1990 ൽപുറത്തിറങ്ങിയ ‘വ്യൂഹം’ മാണ് സംഗീതിന്റെ സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടർന്ന് ‘യോദ്ധ’,ഡാഡി, ജോണി, ഗാന്ധർവം, നിർണയം എന്നീ ചിത്രങ്ങൾ. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. വലിയ പ്രതീക്ഷയോടെ വന്ന ‘നിർണയം’ അത്ര വിജയിക്കാതെ വന്നതോടെയാണ് സംഗീത് കളം മാറ്റിയാലോ എന്ന് ആലോചിക്കുന്നത്.  ചെന്നൈയിൽ നിന്ന് പരിചയപ്പെട്ട മുംബൈക്കാരൻ വഴിയാണ് ബോളിവുഡ് സിനിമലേക്ക് വഴിതുറന്നത്. സണ്ണി ഡിയോൾ നായകനായ  ‘സോർ’ എന്ന സിനിമയിലൂടെ 1997ൽ ബോളിവുഡിൽ തുടക്കം അതോടെയാണ് സംഗീത് മുംബൈ വാസിയാകുന്നത്. തുടർന്ന് സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ സിനിമളുമായി സംഗീതിന്റെ ഹിന്ദി കരിയർ നീളുന്നു. ഇടക്കാലത്തു സ്നേഹപൂർവം അന്ന എന്ന സിനിമ മലയാളത്തിലെടുത്തു. ‘ഇഡിയറ്റ്സ്’ ‘ഇ’ എന്നീ ചിത്രങ്ങൾ നിർമിച്ചു

 

Filmmaker Sangeeth Sivan passes away